Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാറന്റി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകാത്ത നിർമ്മാതാക്കൾക്ക് പിഴ.

വാറന്റി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകാത്ത നിർമ്മാതാക്കൾക്ക് പിഴ.


കൊച്ചി: വാറന്റി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകാത്ത നിർമ്മാതാക്കൾക്ക് പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. വാറണ്ടി കാലയളവിൽ ടിവി പ്രവർത്തന രഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ ടിവി നിർമ്മാതാക്കൾ, സേവനത്തിലെ ന്യൂനതയും അധാർമ്മികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് കമ്മീഷൻ വിലയിരുത്തി.
        5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്നാണ് ഉത്തരവ്. കോതമംഗലം സ്വദേശി സൗരവ് കുമാർ എൻ.എ., സാംസങ് ഇന്ത്യ ലിമിറ്റഡ്നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 15,200 രൂപ നൽകിയാണ് പരാതിക്കാരൻ എൽഇഡി ടിവി വാങ്ങിയത്. മൂന്നു വർഷത്തിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് എതിർകക്ഷിയെ സമീപിച്ചത്. എന്നാൽ, വാറന്റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടിവി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു. തുടർന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതിച്ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. മൂന്നു വർഷത്തെ വാറന്റി കാലയളവിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായിട്ടും അത് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി, സേവനത്തിലെ ന്യൂനതയും അധാർമ്മികമായ വ്യാപാരരീതിയും ആണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Post a Comment

0 Comments

Ad Code

Responsive Advertisement