Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെരുവന്താനം ഗവ. യു.പി. സ്ക്കൂളുകളിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു.

പെരുവന്താനം ഗവ. യു.പി. സ്ക്കൂളുകളിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു.

പെരുവന്താനം: പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ പെരുവന്താനം ഗവ. യു.പി. സ്കൂളിലും പാലൂർക്കാവ് ഗവ. യു.പി. സ്കൂളിലും പ്രഭാതഭക്ഷണ പരിപാടിക്ക് തുടക്കം കുറിച്ചു. പെരുവന്താനം പഞ്ചായത്തിൻ്റെ 2024-'25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ രണ്ട് സ്കൂളിലെയും എല്ലാ കുട്ടികൾക്കും പ്രഭാതഭക്ഷണം നല്കുന്ന പദ്ധതി ആരംഭിച്ചത്. 
       പദ്ധതിയുടെ ഉത്ഘാടനം
പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംസുദ്ദീൻ നിർവഹിച്ചു. പ്രധാന അദ്ധ്യാപകൻ റോയിമോൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സാലിക്കുട്ടി ജോസഫ്, അഴുത ബ്ലോക്ക് മെമ്പർ കെ.ആർ വിജയൻ, വാർഡ് മെമ്പർമാരായ നിസാർ പാറയ്ക്കൻ,  മേരിക്കുട്ടി, പീരുമേട് ഏഇഒ. എം. രമേശ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement