Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'എന്തൊരു നാണക്കേടാണിത് ? പുറംലോകം എന്താണ് കേരളത്തെക്കുറിച്ച് ചിന്തിക്കുക?': രൂക്ഷവിമർശനവുമായി ഹൈക്കോടതി.

'എന്തൊരു നാണക്കേടാണിത് ? പുറംലോകം എന്താണ് കേരളത്തെക്കുറിച്ച് ചിന്തിക്കുക?': രൂക്ഷവിമർശനവുമായി ഹൈക്കോടതി.


കൊച്ചി: ഫോർട്ട് കൊച്ചിയിൽ തകർന്നു കിടന്ന ഓടയിൽ വീണു വിദേശ സഞ്ചാരിക്കു പരിക്കേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ, ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ചയാണ് പുതുക്കിപ്പണിയാനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരൻ്റെ തുടയെല്ല് പൊട്ടിയത്. 'ഒരു വിദേശി തുറന്നു കിടന്ന കാനയിൽ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാൻ പോലും പേടിക്കേണ്ട സ്ഥ‌ലമെന്നല്ലേ ആളുകൾ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളർത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാൻ സമ്മതിക്കില്ല എന്നതാണ് സ്‌ഥിതി’- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന അരൂർ- തുറവൂർ ദേശീയപാത സന്ദർശിച്ച് റിപ്പോർട്ട് നൽകാനും അമിക്കസ് ക്യൂറിക്ക് കോടതി നിർദ്ദേശം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement