Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിപ്പ് - തൊള്ളായിരം റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചു.

പരിപ്പ് - തൊള്ളായിരം റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചു.


കോട്ടയം: മൂന്ന് പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടന്ന കോട്ടയത്തെ പരിപ്പ് - തൊള്ളായിരം റോഡിന്റെ നിർമ്മാണത്തിനായി 5,90,69,054 രൂപയുടെ ഭരണാനുമതി ലഭിച്ചു.
1985ലാണ് റോഡ് നിർമ്മാണം തുടങ്ങി അപ്രോച്ച് പാലം പൂർത്തിയാക്കിയത് തുടർന്ന് കേസുകളിലും ചുവപ്പു നാടയിലും കുടുങ്ങിയതോടെ നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുക്കുകയായിരുന്നു. ആ സ്വപ്നപദ്ധതിക്കാണ് ഏറ്റുമാനൂരിൻ്റെ എംഎൽഎ കൂടിയായ മന്ത്രി വി.എൻ. വാവസന്റെ ശ്രമഫലമായി ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. 
    മുടങ്ങിക്കിടന്ന പരിപ്പ്- തൊള്ളായിരം റോഡിന്റെ നിർമ്മാണത്തിനായി മന്ത്രി തന്നെ ഇടപെട്ടതിനെ തുടർന്ന് ആദ്യം 5,29,43,713 രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഈ തുകയ്ക്ക് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്ന് വീണ്ടും പുതിയ എസ്റ്റിമേറ്റ് തയാറേക്കണ്ടിവന്നു ഇതനുസരിച്ച് 61,25,341 രൂപ വർദ്ധിപ്പിച്ച് പുതിയ എസ്റ്റിമേറ്റ് തയാറാക്കി നൽകുകയായിരുന്നു. ആ 
5,90,69,054 രൂപയുടെ പ്രവൃത്തികൾക്കാണ് ധനകാര്യ വകുപ്പിന്റെ പുതുക്കിയ അനുമതിയോടുകൂടി തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയത്. 
      അപ്പർ കുട്ടനാടിന്റെ സമഗ്ര പുരോഗതിക്കും ആയിരക്കണക്കിന് ഏക്കർ കാർഷികമേഖലയുടെ അഭിവൃദ്ധിക്കും ഈ റോഡ് കരുത്തേക്കും. അയ്മനം പഞ്ചായത്തിന്റെ 1,19, 20, വാർഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്. 700 ഏക്കർ നെൽപ്പാടമുള്ള തൊള്ളായിരം പാടശേഖരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരം എന്നിനിവയ്ക്ക് നടുവിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി വരുന്ന മാഞ്ചിറയിലെ പാലം കൂടി തീരുന്നതോടെ ഈ മേഖലയിൽ നിന്ന് കുമരകം വഴി ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താൻ കഴിയും. ഇതിനായി മാഞ്ചിറ പാലത്തിന്റെ നിർമ്മാണം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement