Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷി വേട്ട.

നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷി വേട്ട.


കൊച്ചി: സ്വർണ്ണവും ഇലക്ട്രോണിക്സ് സാധനങ്ങളും നിരന്തരമായി പിടിച്ചെടുത്തു കൊണ്ടിരിക്കുന്ന കൊച്ചി കസ്‌റ്റംസിന് വേറിട്ടൊരു അനുഭവമായി വൻ പക്ഷി വേട്ട.
     ഞായറാഴ്ച രാത്രി തായ് എയർവേയ്സിൻ്റെ വിമാനത്തിൽ തായ്ലാൻ്റിൽ നിന്നും വന്ന തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നീ യാത്രക്കാരിൽ നിന്നുമാണ് പക്ഷികളെ കണ്ടെത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോൾ ബാഗിൽ നിന്നും ചിറകടി ശബ്ദം കേൾക്കുകയായിരുന്നു. പിന്നീട്
അവിശ്വസനീയമായ കാഴ്ചകളാണ്  കണ്ടത്. വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവ്വ ഇനത്തിൽപെട്ട 14 പക്ഷികളാണ് ഉണ്ടായിരുന്നത്. വിദഗ്ധ പരിശോധനകൾക്കും തുടർ നടപടികൾക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. കൊച്ചി കസ്റ്റംസും വനം വകുപ്പും ചേർന്നായിരിക്കും ഇതിന്റെ തുടർ അന്വേഷണം നടത്തുക
       ഇതിൽ മൂന്ന് തരത്തിൽ പെട്ട പക്ഷികളാണ് ഉള്ളത് 25,000 മുതൽ രണ്ടുലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്. ഇതിൽ ചിലതിനു ഭക്ഷണം കൊടുക്കണം. എന്നാൽ, ചിലതിനു വേട്ടയാടി പിടിക്കാൻ കഴിവുള്ളവയും ആണ്. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75,000 രൂപ പ്രതിഫലത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് പിന്നീട് പ്രതികൾ സമ്മതിച്ചു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്. നടപടികൾക്ക് ശേഷം പക്ഷികളെ ഇതിന്റെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. ഇപ്പോൾ ഡോക്ടർമാരുടെയും മറ്റു പക്ഷിവിദഗ്ദരുടെയും പരിചരണത്തിലാണ് ഈ അപൂർവ്വ ഇനം പക്ഷികൾ.

Post a Comment

0 Comments

Ad Code

Responsive Advertisement