Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിണറായി വിജയൻ്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.

പിണറായി വിജയൻ്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. തനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ്, പാർട്ടി ചാനൽ റിപ്പോർട്ടറുടെ രണ്ട് ചോദ്യങ്ങൾക്കും പാർട്ടി പത്രപ്രതിനിധിയുടെ ഒരു ചോദ്യത്തിനും മാത്രം മറുപടി മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിയ്ക്കുകയായിരുന്നു. മറ്റ് ചാനൽ പ്രതിനിധികൾ എസ്ഡിപിഐയുമായി ബന്ധപെട്ട ചോദ്യങ്ങൾ പല തവണ ചോദിച്ചെങ്കിലും അത് കേട്ടില്ലെന്ന് നടിക്കുകയായിരുന്നു. എതിർപ്പ് അറിയിച്ചതോടെ പിണറായി മടങ്ങിയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ കൂട്ടാക്കിയില്ല. ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും പറഞ്ഞു. ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞ ശേഷം അദ്ദേഹം തിരികെ പോവുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement