Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത: റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു.

റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത: റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു.
തിരു.: കോൺഗ്രസിനെതിരെ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെ പരാതിയിലാണ് നടപടി. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്‌ടിക്കുകയും ലഹളയുണ്ടാക്കാൻ പ്രേരിപ്പിച്ചതായും പോലീസിൻ്റെ എഫ്ഐആറിൽ പറയുന്നു. പവർ സപ്ലൈ ആപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. എന്നാൽ, തങ്ങൾ ഇത്തരത്തിൽ പരസ്യം നൽകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. സിപിഎം നേതാക്കൾ ഇത് പ്രചാരണ ആയുധമാക്കിയിരുന്നു. തുടർന്ന് വി.കെ. പ്രശാന്തിനെതിരെ കെ. മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താൽ സിപിഎമ്മാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് മുരളീധരൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement