Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 
തിരു.: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3 മണി വരെയായിരുന്നു സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. പുറത്തു വരുന്ന കണക്കു പ്രകാരം സംസ്ഥാനത്തൊട്ടാകെ 1269 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.
       പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇവരെ 26-ാം തീയതിയ്ക്കകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിനു ശേഷമാകും കേരളത്തിലെ യഥാർഥ സ്ഥാനാർത്ഥി ചിത്രം തെളിയുക.
       പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പാലായലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി, കോട്ടയത്തെ മുന്നണി സ്ഥാനാർത്ഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. അനിൽകുമാർ, പി. അനിൽ കുമാർ, ഏറ്റുമാനൂരിലെ മുന്നണി സ്ഥാനാർത്ഥികളായ മന്ത്രി വി.എൻ. വാസവൻ, നാട്ടകം സുരേഷ്, ആതിര നായർ, ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർത്ഥി മേജർ രവി, തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ്, സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐ.സി. ബാലകൃഷ്ണൻ, നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥൻ, ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ഫിറോസ്, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രൻ, ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അൻവര്‍, അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ, തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുധീർ കരമന, എൻഡിഎ സ്ഥാനാർത്ഥി കരമന ജയൻ, പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇന്ന് പത്രിക നൽകിയവരിൽപ്പെടുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement