Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ രോഗികള്‍ മരിച്ചുവെന്ന് ബന്ധുക്കൾ.

അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ രോഗികള്‍ മരിച്ചുവെന്ന് ബന്ധുക്കൾ. 
തിരു.: മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കള്‍. അഞ്ച് രോഗികള്‍ മരിച്ചുവെന്നും അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്നുമാണ് ഇവർ പറയുന്നത്.
       നെയ്യാറ്റിൻകര സ്വദേശിയായ സനീഷ് ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന സനീഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തീപ്പിടിത്തം ഉണ്ടായപ്പോള്‍ രോഗിയെ മാറ്റുന്നതിനിടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തതാണ് നില വഷളാകാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് ഭക്ഷണ പദാർത്ഥങ്ങള്‍ കഴിച്ചു തുടങ്ങിയ സനീഷിന് തീപിടിത്തത്തിനു ശേഷം പെട്ടെന്ന് നില വഷളായതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സനീഷിനെ കൂടാതെ കൃഷ്ണൻകുട്ടി, അബ്ദുള്‍ റഹീം, ഓമനയമ്മ, ശ്രീധരൻ എന്നിവരും മരണപ്പെട്ടുവെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement