Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പശ്ചിമേഷ്യൻ സംഘർഷം: എണ്ണക്ഷാമം നേരിടാൻ രാജ്യം സജ്ജമെന്നും ഇന്ധന ക്ഷാമമില്ലെന്നും കേന്ദ്രം.

പശ്ചിമേഷ്യൻ സംഘർഷം: എണ്ണക്ഷാമം നേരിടാൻ രാജ്യം സജ്ജമെന്നും ഇന്ധന ക്ഷാമമില്ലെന്നും കേന്ദ്രം.
ന്യൂഡൽഹി: ഇന്ധന ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങൾക്കിടയിലും രാജ്യത്തുടനീളമുള്ള ഇന്ധന വിതരണം സ്ഥിരമായി തുടരുകയാണെന്നും ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ. കിംവദന്തികൾ വിശ്വസിക്കുകയോ പരിഭ്രാന്തിയോടെ വാങ്ങലുകൾ നടത്തുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തടസ്സമില്ലാത്ത ഊർജ്ജവിതരണം ഉറപ്പാക്കാൻ എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര വിതരണം സാധാരണ നിലയിലാണെന്ന് പെട്രോളിയം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
         അതേസമയം, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്നുള്ള രാജ്യത്തെ എണ്ണ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് വിഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. അസംസ്‌കൃത എണ്ണ, എൽപിജി ക്ഷാമം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ് യോഗത്തിൽ വിലയിരുത്തും. 
       പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുന്നതിനുള്ള ഏകോപനത്തിനാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തേക്കില്ല. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ച് സാഹചര്യം വിശദീകരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement