Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്ഡൗണ്‍ ഇല്ല; പ്രചാരണം തള്ളി കേന്ദ്രം.

ലോക്ഡൗണ്‍ ഇല്ല; പ്രചാരണം തള്ളി കേന്ദ്രം.
ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന പ്രചാരണം തള്ളി കേന്ദ്രം. കൊവിഡ്-19 പോലുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പിന്നാലെയാണ് രാജ്യത്ത് ലോക്ഡൗണ്‍ വരുമെന്ന പ്രചാരണം ശക്തമായത്. 
       കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ രാജ്യം തയ്യാറാണെന്നും പെട്രോളിയം മന്ത്രി എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ ലോക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. ഞാന്‍ വ്യക്തമായി പറയട്ടെ, അത്തരമൊരു നിര്‍ദ്ദേശം ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിഗണനയിലില്ല. അത്തരം സമയങ്ങളില്‍, നമ്മള്‍ ശാന്തതയോടെയും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും തുടരേണ്ടത് പ്രധാനമാണ്,' അദ്ദേഹം എക്സില്‍ കുറിച്ചു.
       ആഗോള സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നു, ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യവസ്തുക്കള്‍ എന്നിവയിലുടനീളമുള്ള സംഭവവികാസങ്ങള്‍ ഞങ്ങള്‍ തത്സമയം സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, നമ്മുടെ പൗരന്മാര്‍ക്ക് ഇന്ധനം, ഊര്‍ജ്ജം, മറ്റ് നിര്‍ണ്ണായക വസ്തുക്കള്‍ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ നമ്മള്‍ പൂര്‍ണ്ണമായും തയ്യാറാണ്,' അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement