Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. 
പാലാ: ചെമ്പ്ലാവിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കട്ടപ്പന സ്വദേശി ക്രിസ്റ്റോ (22) ആണ് മരണമടഞ്ഞത് . 
       ചെമ്പ്ലാവ് ആറാട്ടുകടവിനു സമീപമാണ് 5 അഞ്ചംഗ സംഘം കളിക്കാനിറങ്ങിയത്. കട്ടപ്പനയിൽ നിന്നുമെത്തിയ ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കൾക്ക് ഒപ്പമാണ് കടവിലെത്തി കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി കാണാതായ യുവാവിനെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement