Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തില്‍ എയിംസ് യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കി ബിജെപി.

കേരളത്തില്‍ എയിംസ് യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കി ബിജെപി.
തിരു.: ബിജെപി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽവേ പദ്ധതി നടപ്പാക്കുമെന്നും പത്രികയിലുണ്ട്. തിരുവനനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാത യാഥാർത്ഥ്യമാക്കുമെന്നും പത്രികയിലുണ്ട്. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളേം, ക്ഷേമ പെൻഷൻ 3000 രൂപ, നിർധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടർ സൗജന്യമായി നൽകും, സംസ്ഥാനത്തെ ദേവസ്വം ബോഡുകൾ പുനഃസംഘടിപ്പിക്കും തുടങ്ങിയ പ്രഖ്യാപനവും പത്രികയിലുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നും പത്രികയിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement