Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂർ പൂരം വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; മരണസംഖ്യ 13 ആയി.

തൃശൂർ പൂരം വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; മരണസംഖ്യ 13 ആയി.
തൃശൂർ : തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരകളിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പാടശേഖരത്തിൽ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. പരിക്കേറ്റ 23 പേരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
        ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ടെ രണ്ടര ഏക്കർ വിസ്തൃതിയുള്ള പറമ്പിലെ അഞ്ച് വെടിക്കെട്ട് പുരകളിൽ സ്ഫോടനമുണ്ടായത്. നാൽപ്പതോളം  തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് സെക്കൻഡുകൾക്കുള്ളിൽ എല്ലാം ചാരമായി മാറി. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊഴിലാളികളുടെ ശരീരഭാഗങ്ങൾ ദൂരേക്ക് ചിതറിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടസ്ഥലത്ത്, അപകടത്തിന് ശേഷവും കുഴിമിന്നലുകളും അമിട്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തി. 
       പുകപടലങ്ങൾ കാരണം തിരച്ചിൽ തടസ്സപ്പെട്ടതിനെത്തുടർന്ന് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പ്രദേശത്ത് നടത്തിയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement