Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല യുവതീ പ്രവേശം: ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേള്‍ക്കും.

ശബരിമല യുവതീ പ്രവേശം: ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേള്‍ക്കും.
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേള്‍ക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരാക.
       മതപരമായ ആചാരങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ശബരിമല കേസില്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ ഭരണഘടന ബഞ്ചിൻ്റെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും.
       ഇന്നലെ ഭരണഘടന വിഷയങ്ങളില്‍ വാദം നടത്തിയ ഗോപാല്‍ സുബ്രഹ്മണ്യം ഇന്നും ഇത് തുടരും. ഇതിന് ശേഷമാണ് സംസ്ഥാന സർക്കാരിനായി വാദിക്കുക. ആചാരങ്ങളില്‍ കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സർക്കാരിന്റെ വാദം നിർണ്ണായകമാണ്. ഒപ്പം ലിംഗസമത്വം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സർക്കാരിന്റെ നിലപാടും ചർച്ചയാകും.

Post a Comment

0 Comments

Ad Code

Responsive Advertisement