Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളം നാളെ പോളിങ് ബൂത്തിലേക്ക് : വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.

കേരളം നാളെ പോളിങ് ബൂത്തിലേക്ക് : വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.
തിരു.: രാഷ്ട്രീയ കേരളത്തിന്റെ ഹൃദയമിടിപ്പേറ്റുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. മൂന്നാഴ്ച നീണ്ടു നിന്ന പരസ്യ പ്രചാരണ പോരാട്ടത്തിന്റെ ആവേശത്തിന് ഇന്നലെ കലാശക്കൊട്ടോടെ സമാപ്തിയായി. കേരളത്തിന് ഇന്ന് മനസ്സൊരുക്കത്തിന്റെ ഇടവേളയാണ്. നാളെ രാവിലെ ഏഴുമണി മുതല്‍ പോളിങ് ബൂത്തിലേക്ക് വോട്ടർമാർ ഒഴുകിയെത്തും. വോട്ടുകൾ ഉറപ്പിക്കുന്നതിനുള്ള അവസാന വട്ട അണിയറനീക്കങ്ങളിലാണ് മുന്നണികള്‍.
       നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറു വരെ വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതൽ തുടങ്ങി. വിവിധ മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടവകാശം വിനിയോഗിക്കുന്നതിനായി നാളെ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളി വോട്ടര്‍മാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കായി കത്തയച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  അറിയിച്ചു. വേനല്‍ ചൂട് കണക്കിലെടുത്ത് ബൂത്തുകളില്‍ ഫാന്‍, കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കും. കൂടുതല്‍ ഇരിപ്പിടങ്ങളും സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement