Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് പെസഹ വ്യാഴം: വിശ്വസികൾ അനുഷ്ഠാന നിറവിൽ.

ഇന്ന് പെസഹ വ്യാഴം: വിശ്വസികൾ അനുഷ്ഠാന നിറവിൽ.
കോട്ടയം : യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം സെഹിയോൻ ഊട്ടുശാലയിൽ പെസഹ ആചരിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും അനുസ്മരണമാണ് പെസഹ. എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും നടന്നു.
        പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ കാതോലിക്കാ ബാവ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാൽകഴുകൽ ശുശ്രൂഷ നടത്തി.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി പെസഹാ തിരുക്കർമ്മങ്ങള്‍ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും കാർമ്മികത്വം വഹിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടും ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും പെസഹാ തിരുക്കർമങ്ങൾക്കും കാല്കഴുകൽ ശുശ്രൂഷയ്ക്കും കാർമ്മികത്വം വഹിച്ചു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്റ് തോമസ് കത്തീഡ്രലിലും ബിഷപ് മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ കോട്ടയം വിമലഗരി കത്തീഡ്രലിലും പെസഹാ ശുശ്രൂഷകളിൽ കാർമ്മികരായി. യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത വടവാതൂർ മാർ അപ്രേം പള്ളിയിൽ ഇന്നു പുലർച്ചെ പെസഹാ ശുശ്രൂഷ നിർവ്വഹിച്ചു. ഉച്ചകഴിഞ്ഞു രണ്ടിനു കാൽ കഴുകൽ ശുശ്രൂഷയും നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement