Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്‌തുദേവന്റെ കുരിശു മരണത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികൾ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു.

ക്രിസ്‌തുദേവന്റെ കുരിശു മരണത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികൾ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. 
കോട്ടയം: ക്രിസ്‌തുദേവന്റെ കുരിശു മരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്‌തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്‌തിയാണു കുരിശാരോഹണം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ്വമനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിവസം. ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്‌ ഇന്ന്‌. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈ ദിവസം ആചരിക്കുന്നതു പ്രാര്‍ത്ഥനയോടും ഉപവാസത്തോടുമാണ്‌. ദേവാലയങ്ങളില്‍ രാവിലെ മുതൽ തന്നെ പ്രാര്‍ത്ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കുന്നു.
       യേശുവിനു തന്റെ പ്രിയപ്പെട്ട മനുഷ്യനോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായിട്ടാണ്‌ ഈ കുരിശു മരണം ഓര്‍ക്കുന്നത്‌. ഓരോ ദുഃഖവെള്ളിയും ലോകത്തിനു നല്‍കുന്ന സന്ദേശം ത്യാഗത്തിന്റെയും വിനയത്തിന്റെയുമാണ്‌. പ്രവാചകന്‍ പ്രവചിച്ചതു യേശു ക്രിസ്‌തുവിന്റെ മരണത്തോടെ നിവൃത്തിയായി. യേശു പടയാളികളുടെ കൈകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്‌ത ഈ വെള്ളിയാഴ്‌ചയെ നല്ല വെള്ളി എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. വിവിധ മതമേലധ്യക്ഷന്മാരും വൈദികരും പ്രാർത്ഥനാ ശുശ്രൂഷകൾക്കും കുരിശിന്റെ വഴിക്കും കാർമ്മികരാകും.
        കോട്ടയം പാമ്പാടി മാർ കുറിയാക്കോസ്‌ ദയറായില്‍ നടക്കുന്ന ദു:ഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ത്രിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലില്‍ രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടെ ദുഖഃവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിച്ചു. ഒന്നാം ശുശ്രൂഷ, സ്ലീബാ വന്ദനവിന്റെ ശുശ്രൂഷ, കബറടക്ക ശുശ്രൂഷ, നേർച്ചക്കഞ്ഞി എന്നിയ്ക്ക് ശേഷം, വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരവും തുടർന്ന് ജാഗരണ പ്രാർത്ഥനയും നടക്കും. സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പരിശുദ്ധ കുർബാനയുടെ ആരാധനയാണ്. ഉച്ച കഴിഞ്ഞ് മൂന്നിന് കർത്താവിന്റെ പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, കുരിശിന്റെ വഴി എന്നിവ നടക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വൈകുന്നേരം 6.45ന് പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് മുഖ്യകാർമ്മികനാകും. പിഎംജി ലൂർദ്ദ് ഫൊറോന പള്ളിയിൽ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ദിവ്യകാരുണ്യ ആരാധന നടക്കുകയാണ്. ഉച്ചയ്ക്ക് 12.30ന് നേർച്ചകഞ്ഞി. മൂന്നിന് പീഡാനുഭവ വെള്ളി തിരുക്കർമ്മങ്ങൾ. മുഖ്യകാർമ്മികൻ ചങ്ങനാശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ. യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ പള്ളിക്കര സെൻ്റ്. മേരീസ് കത്തീഡ്രലിൽ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement