Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളം വിധിയെഴുതാൻ ഇനി ആറ് നാളുകൾ മാത്രം.

കേരളം വിധിയെഴുതാൻ ഇനി ആറ് നാളുകൾ മാത്രം. 
തിരു. : കേരളം വിധിയെഴുതാൻ ഇനി ആറ് നാളുകൾ മാത്രം. അടുത്ത വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർക്ക് വാഗ്ദാനങ്ങൾ വാരി വിതറി മുന്നണികൾ പ്രചരണം കൊഴുപ്പിക്കുകയാണെങ്കിലും, ദുഖവെള്ളിയായ ഇന്ന് പരസ്യപ്രചരണത്തിൽ നിന്നും മുന്നണികൾ വിട്ടു നിൽകുകയാണ്.
       നാളെ മുതൽ അവസാനഘട്ട പ്രചാരണത്തിനു താരശോഭയേകി ദേശീയനേതാക്കളുടെ വന്‍നിര എത്തും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും സംസ്‌ഥാനത്തെത്തും. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ്‌ മോദി പങ്കെടുക്കുന്ന പരിപാടികള്‍. കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍ ഗന്ധി, പ്രിയങ്ക വാധ്ര, സച്ചിന്‍ പൈലറ്റ്‌, അശോക്‌ ഗെലോട്ട്‌, തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡി തുടങ്ങിയവരാണ്‌ യുഡിഎഫിന്റെ താരപ്രചാരകര്‍. ഇടതുമുന്നണിക്കു വേണ്ടി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, പിബി അംഗം വൃന്ദാ കാരാട്ട്‌, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവരാണ് എത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement