Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇനി മണിക്കൂറുകൾ മാത്രം.

നിയമസഭാ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇനി മണിക്കൂറുകൾ മാത്രം. 
തിരു.: നിയമസഭാ തെരഞ്ഞെടുപ്പിന്റെ
പരസ്യ പ്രചാരണത്തിന്റെ അവസാനദിനമായ ഇന്നും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നു. ഇന്നു വൈകുന്നേരം അഞ്ചിനു കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടെടുപ്പ്.
       ദേശീയ നേതാക്കളുള്‍പ്പെടെ പ്രമുഖർ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്നലെ റാലികളും റോഡ്ഷോകളും പൊതുയോഗങ്ങളുമായി അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിനെ പരിഹസിച്ചു രംഗത്തുവന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും എൻഡിഎ സ്ഥാനാർത്ഥികള്‍ക്കായി പ്രചാരണം നടത്തി. കോണ്ഗ്രസിനു വേണ്ടി രാഹുല്‍ ഗന്ധിയും പ്രിയങ്ക വാദ്രയും ഉള്‍പ്പെടെയുള്ള താരനിര അണിനിരക്കുന്നു. 
        

Post a Comment

0 Comments

Ad Code

Responsive Advertisement