Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു.

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു. 
കോഴിക്കോട്: ആനക്കാംപൊയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ദാരുണമായ സംഭവം നടന്നത്.
        ആനക്കാംപൊയിൽ തിരുവമ്പാടി റോ‍ഡിൽ ഇറക്കം ഇറങ്ങി വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വി‌ട്ട് മറിയുകയായിരുന്നു. ആദ്യം ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഷിജു ഓട്ടോ ഡ്രൈവറാണ്. ബിൻസി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയാണ്. ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുചെന്നാക്കുന്നതിനിടെയാണ് ദാരുണമായ അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement