Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു.
തിരു.: കേരള സംസ്ഥാന നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. പോളിംഗ് തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 15 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി.
       മൊത്തം 2,71,42,952 വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പുരുഷന്മാർ - 1,32,20,81, വനിതകൾ - 1,39,21,868, ഭിന്നലിംഗക്കാർ - 273 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. 2,42,093 പ്രവാസി വോട്ടർമാരുമുണ്ട്. ഇതിൽ പുരുഷന്മാർ - 2,04,218, വനിതകൾ - 37,867, ഭിന്നലിംഗക്കാർ - 8 എന്നിങ്ങനെയാണ് കണക്ക്. സർവീസ് വോട്ടർമാരായി 53,984 പേരുണ്ട്.
       നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഐഡി കാർഡ് (എപിക്) ഇല്ലാത്തവർക്ക് ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മ‌ാർട്ട് കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തൊ ഴിൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്‌മാർട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖകൾ, പാർലമെന്റ്, നിയമസഭാ അംഗങ്ങൾ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നീ അംഗീകൃത തിരിച്ചറിയൽ രേഖ കകളിൽ ഏതെങ്കിലും ഉപയോഗിക്കാം.
       

Post a Comment

0 Comments

Ad Code

Responsive Advertisement