Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ധന പ്രതിസന്ധി ഇല്ല; എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലേക്ക് എത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം.

ഇന്ധന പ്രതിസന്ധി ഇല്ല; എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലേക്കെത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
ന്യൂ‍ൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം. എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലേക്ക് എത്തിയെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് പുറമേ വാണിജ്യ സിലിണ്ടറുകളുടെ വിതരണവും വേഗത്തിലാക്കും. വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങിയതിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്ര നടപടി. മൂന്നു ലക്ഷത്തിലധികം പേർക്ക് പുതിയ പിഎൻജി കണക്ഷനുകൾ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
       ഹോർമുസ് കടലിടുക്ക് കടന്ന മൂന്ന് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് എത്തുന്നതോടെ എൽപിജി വിതരണം വേഗത്തിലാക്കാമെന്നാണ് കണക്കുകൂട്ടൽ. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെ സന്ദർശനത്തിൽ ഇന്ധന വിതരണം വേഗത്തിലാക്കാനുള്ള നയതന്ത്ര ഇടപെടൽ ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു

Post a Comment

0 Comments

Ad Code

Responsive Advertisement