Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് റെക്കോർഡ് ചൂട്; പാലക്കാട് 40 ഡിഗ്രി കടന്നു, 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

സംസ്ഥാനത്ത് റെക്കോർഡ് ചൂട്; പാലക്കാട് 40 ഡിഗ്രി കടന്നു, 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.
തിരു.: കേരളത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി വേനൽ കടുക്കുന്നു. പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് ചൂട് അനുഭവപ്പെട്ടത്; 40.1°സെൽഷ്യസ്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 3.4 ഡിഗ്രി അധികമാണ്. കൊല്ലം ജില്ലയിലെ പുനലൂരും വെന്തുരുകുകയാണ്. 39.8° സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ, ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് നൽകി. അൾട്രാവയലറ്റ് രശ്‌മികളുടെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
       പകൽ 10 മണി മുതൽ 3 മണി വരെയാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്നു നിൽക്കുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺ ഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. ചർമ്മരോഗമുള്ളവർ, കാൻസർ രോഗികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ജലാശയങ്ങൾക്കും മണൽ പ്രദേശങ്ങൾക്കും സമീപം അൾട്രാവയലറ്റ് പ്രതിഫലനം കൂടുതലായിരിക്കുമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement