Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനിതാ സംവരണ, ഡീലിമിറ്റേഷന്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

വനിതാ സംവരണ, ഡീലിമിറ്റേഷന്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 
ന്യൂഡൽഹി: വനിതാ സംവരണ, ഡീലിമിറ്റേഷന്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാള്‍ ആണ് 2026ലെ ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബില്‍, 2026ലെ ഡീലിമിറ്റേഷന്‍ ബില്‍ എന്നിവ ലോക്സഭയില്‍ അവതരിപ്പിച്ചത്.
       വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ 251 പേർ ബില്‍ അവതരണത്തെ അനുകൂലിച്ചപ്പോള്‍ 185 പേർ എതിർത്ത് വോട്ട് ചെയ്തു. ബില്ലിൻമേല്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകർക്കുന്നതാണ് ബില്ലുകള്‍ എന്ന് നേതാക്കള്‍ ആഞ്ഞടിച്ചു. അതേസമയം, രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്നതാണ് ബില്‍ എന്ന് ചർച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ ഭാരതീയരും ഒന്നിച്ച്‌ രാജ്യത്തിന് പുതിയ ദിശ സമ്മാനിക്കാൻ പോകുകകയാണ്. അത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
       മൂന്ന് പ്രധാന ബില്ലുകള്‍ (ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബില്‍, 2026, ഡീലിമിറ്റേഷന്‍ ബില്‍, 2026, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2026) എന്നിവയില്‍ ഏപ്രില്‍ 17ന് വൈകുന്നേരം 4 മണിക്ക് ഇതേക്കുറിച്ചുള്ള തീരുമാനം എടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement