Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതുപ്പള്ളി വലിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി.

പുതുപ്പള്ളി വലിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി. 
കോട്ടയം: പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചയ്ക്കു 3 മണിയോടെ എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു കൊടിമര ഘോഷയാത്ര ആരംഭിച്ചു. വൈകുന്നേരം 5.45ഓടെ നിരവധി വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ സക്കറിയ മാർ സേവേറിയോസ് കൊടിയേറ്റി. 
       ദിവസവും രാവിലെ കുർബാനയും മധ്യസ്ഥപ്രാർത്ഥനയും വൈകുന്നേരം 5.30നു സന്ധ്യാനമസ്കാരവും നടക്കും. മേയ് ഒന്നു മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നടക്കും. ഇന്ന് രാവിലെ 10നു വയോജനസംഗമം നടന്നു. മേയ് രണ്ടിനു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ നടക്കും. മൂന്നിനു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ് എംജിഎം ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഗീവർഗീസ് യോഹന്നാനു സമ്മാനിക്കും.
       മേയ് 5, 6, 7 തീയതികളാണു പ്രധാന പെരുന്നാൾ. അഞ്ചിനു വിവിധ കുരിശടികളിൽ നിന്നുള്ള പുതുപ്പള്ളി തീർത്ഥാടനം. ആറിനു 11നു പൊന്നിൻകുരിശ് മദ്‌ബഹയിൽ സ്ഥാപിക്കും. വലിയ പെരുന്നാൾ ദിനമായ ഏഴിനു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ് നടക്കും. രാവിലെ 8നു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ ഒൻപതിന്മേൽ കുർബാന നടക്കും. തുടർന്നു വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടക്കും. ഉച്ചയ്ക്ക് 2നു പ്രദക്ഷിണം. വൈകുന്നേരം 4നു നേർച്ചവിളമ്പ്. മേയ് 23നു പെരുന്നാൾ സമാപിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement