Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിൽമ പാല്‍ വില നാലു രൂപ കൂടും.

മിൽമ പാല്‍ വില നാലു രൂപ കൂടും.
തിരു.: സംസ്ഥാനത്ത് പാല്‍വില വർദ്ധിക്കും. ലിറ്ററിന് നാലു രൂപയാണ് വർദ്ധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു. തിരുവനന്തപുരത്ത്‌ ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു.
       പാല്‍ ലിറ്ററിന് ആറു രൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലു രൂപ മതിയെന്ന് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശം മില്‍മ അംഗീകരിച്ചു. 56 രൂപയുള്ള ഒരു ലിറ്റർ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി വില കൂട്ടിയത്. വില കൂട്ടണമെന്ന് കഴിഞ്ഞ വർഷം തന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം അനുസരിച്ച്‌ നിലവില്‍ 45 മുതല്‍ 52 രൂപവരെ കർഷകർക്ക്‌ ലഭിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement