Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലിവർ ഫൗണ്ടേഷൻ ഓഫ് കേരള പൊതുയോഗം നടത്തി.

ലിവർ ഫൗണ്ടേഷൻ ഓഫ് കേരള പൊതുയോഗം നടത്തി.
കോട്ടയം: ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്ക് ) ജില്ലാ പൊതുയോഗം പാലാ മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ (രഞ്ജി മാവേലിൽ നഗർ) നടത്തി. ലി ഫോക്ക് സംസ്ഥാന ഉപദേശക സമിതി അംഗം മോഹനചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശുഭകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി അഡ്വ. ജയപ്രകാശ് പിള്ള ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സംസ്ഥാന ചെയർമാൻ രാജേഷ് കുമാർ, സംസ്ഥാന സെക്രട്ടറി, വിനു വി. നായർ, ബാബു കുരുവിള, ട്രസ്റ്റ് കോ ഓർഡിനേറ്റർ മനോജ് കുമാർ, ലയ്സൺ ഓഫീസർ സുകുമാരിയമ്മ, ഉപദേശക സമിതി അംഗം മാത്യു ഫിലിപ്പ്, ട്രസ്റ്റി അംഗങ്ങളായ മുഹമ്മദ് ബഷീർ, അനോജ്, ലാൽ, ഡോ. പ്രതാപ് കുമാർ ഇളങ്കാവിൽ, രാജൻ മാടയ്ക്കൽ, ജയിംസ് വെള്ളാപ്പള്ളിൽ, ശശീന്ദ്രൻ നായർ, ഷെറീഫാ ബീവി, മനോജ് എന്നിവർ കരൾ മാറ്റി വെച്ചവരും ദാതാക്കളും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ, അവർക്കുള്ള പിന്തുണ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു. ചടങ്ങിൽ ലിവർ ദാതാക്കളെ ആദരിച്ചതിനോടൊപ്പം അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി അഭിനന്ദനം നടത്തുകയും ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement