Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു.

വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു. 
കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
       കോൺക്രീറ്റ് കരാറുകാരനായ രതീഷിൻ്റെ മകനാണ് ആദിദേവ്. വീടിൻ്റെ സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനാണ് അപകടകാരണമായതെന്നാണ് നിഗമനം. 
തയ്യൽ മെഷീൻ മേശയ്ക്ക് മുകളിൽ വൈദ്യുതി പ്ലഗ്ഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റർ മെഷീൻ. ഇത് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിൽ വൈദ്യുതാഘാതമേറ്റെന്നാണ് കരുതുന്നത്. തയ്യൽ മെഷീനിലേക്കും വൈദ്യുതി പ്രവഹിച്ചിരുന്നു. സംഭവസമയം ആദിദേവിൻ്റെ സഹോദരി ആർദ്ര മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement