Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പിലാക്കാൻ തീരുമാനം.

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പിലാക്കാൻ തീരുമാനം.
തിരു.: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പിലാക്കാൻ തീരുമാനം. വൈകിട്ട് 6നും 12നും ഇടക്ക് അര മണിക്കൂർ ആവും വൈദ്യുതി നിയന്ത്രിക്കുക.
      സംസ്ഥാനത്ത് പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. ബില്ല് കൂടുമോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നുമായിരുന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. ആറ് മണി മുതല്‍ പീക്ക് അവറാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സമയം. പീക്ക് അവറില്‍ പതിനഞ്ച് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ സംസ്ഥാനത്ത് എവിടെയും വൈദ്യുതി മുടങ്ങാം. ഓരോ പ്രദേശത്തും അതാത് ട്രാന്‍സ്‌ഫോര്‍മറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം. അല്ലെങ്കില്‍ ലോഡ് താങ്ങാനാകാതെ വൈദ്യുതി വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്‌ഇബി വിശദീകരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement