Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും, ആശാവർക്കർമാർക്ക് വേതന വർദ്ധന.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും, ആശാവർക്കർമാർക്ക് വേതന വർദ്ധന.
തിരു.: യുഡിഎഫിൻ്റെ രണ്ട് ഗ്യാരണ്ടികൾ നടപടിലാക്കി വി.ഡി. സതീശൻ മന്ത്രിസഭ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം അറിയിക്കും.
       വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്‌നതുല്യമായ ലക്ഷ്യമുണ്ടെന്നും സതീശൻ വ്യക്തമാക്കി. 
       ആശാവർക്കർമാർക്കും ആശ്വാസ പ്രഖ്യാപനം. 3000 രൂപയുടെ വർദ്ധനവാണ് ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാം ചെയ്യണമെന്ന് ഉണ്ടെന്നും ഇത് ആദ്യ ഘട്ടം മാത്രമാണെന്നുമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇപ്പോൾ 9000 രൂപയാണ് ആശ വർക്കർമാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് 12,000 രൂപയാക്കും. കൂടാതെ, വിരമിക്കൽ ബെനിഫിറ്റിൽ മാറ്റം വരുത്തും. അംഗനവാടി തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, പാചക തൊഴിലാളികൾ എന്നിവർക്ക് 1000 രൂപ വർദ്ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് വീണ്ടും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
       സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദമാക്കി ധവളപത്രം പുറപ്പെടുവിപ്പിക്കുവാൻ തീരുമാനിച്ചു. സാമ്പത്തിക വിദഗ്ധർ അടക്കമുള്ള സംഘമാണ് ധവളപത്രം തയ്യാറാക്കുക.
       ആലപ്പുഴയിൽ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ്റെ മർദ്ദനക്കേസ് പ്രത്യേക അന്വേഷണ സംഘം പുന:രന്വേഷിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement