Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ തുടങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ തുടങ്ങി.
തിരു.: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു. ഉദ്യോഗസ്ഥരുെ വോട്ടെണ്ണല്‍ മേശകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട റാന്‍‍ഡമൈസേഷന്‍ ഇന്നു രാവിലെ നടന്നു. രാവിലെ ഏഴരയോടെ സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. റിട്ടേണിംഗ് ഓഫീസർമാർ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളുകളില്‍ പ്രവേശിപ്പിക്കൂ.
       വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം മാധ്യമങ്ങൾക്ക് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement