Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു.

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു.
ന്യൂഡൽഹി: പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ജനങ്ങളെ തത്സമയം അറിയിക്കുന്നതിനുള്ള സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം രാജ്യത്ത് നിലവില്‍ വന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതോടെ അപകട മുന്നറിയിപ്പുകള്‍ നിമിഷങ്ങള്‍ക്കകം അതത് പ്രദേശത്തെ മൊബൈല്‍ ഫോണുകളില്‍ ശബ്ദസന്ദേശമായും എസ്എംഎസ് ആയും എത്തും.
       സിഡോട്ട്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുമായി സഹകരിച്ച് തദ്ദേശീയമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണാര്‍ത്ഥം ഏപ്രില്‍ 29ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മൊബൈലുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇന്നലെ ഔദ്യോഗികമായി ലോഞ്ച് ചെയ്തതോടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം പ്രവര്‍ത്തനസജ്ജമായി. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങളെ വേഗത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ജീവഹാനി കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. നിലവില്‍ രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. 
        സാധാരണ എസ്എംഎസുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള എല്ലാ മൊബൈലുകളിലേക്കും ഒരേസമയം സന്ദേശം എത്തിക്കുന്ന രീതിയാണിത്.

Post a Comment

0 Comments

Ad Code

Responsive Advertisement