Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യമന്ത്രി തർക്കം: നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു.

മുഖ്യമന്ത്രി തർക്കം: നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു.
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിൽ തർക്കം മൂർച്ഛിച്ച് നിൽക്കവേ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു ഹൈക്കമാൻ്റ്.
കെ. മുരളിധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നീ മുൻ കെപിസിസി അദ്ധ്യക്ഷൻമാരെയാണ് ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചത്. അച്ചടക്ക സമതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനേയും വിളിപ്പിച്ചിട്ടുണ്ട്. നാളെ ദേശീയ നേതൃത്വം ഇവരുമായി കൂടിക്കാഴ്ച നടത്തും. ഘടകകക്ഷി നേതാക്കളെ ഫോണിലും ബന്ധപ്പെടും.
        ഇലക്ഷൻ റിസൾട്ട് വന്ന് 7 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാതെ കുഴങ്ങുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിഷയത്തിൽ രൂക്ഷമായി പരിഹസിച്ചിരുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടക കക്ഷികളും അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്. ഓരോ നേതാക്കളുടെയും അഭിപ്രായവും ജനവികാരവും ചോദിച്ച് മനസ്സിലാക്കിയ ശേഷമായിരിക്കും പ്രഖ്യാപനം.

Post a Comment

0 Comments

Ad Code

Responsive Advertisement