Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇളയ ദളപതി ഇനി തമിഴ്നാടിൻ്റെ മുഖ്യമന്ത്രി.

ഇളയ ദളപതി ഇനി തമിഴ്നാടിൻ്റെ മുഖ്യമന്ത്രി.
ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിലാണ്‌ ടിവികെ പ്രവർത്തകരും സിനിമ താരങ്ങളുമടക്കം ആയിരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ നടന്നത്. തമിഴ്നാട് ഗവർണ്ണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാ ന്ധിയടക്കം പങ്കെടുത്തു.
       തമിഴകത്തെ സൂപ്പര്‍ താരം മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന ചടങ്ങും സിനിമയിലെ ആവേശഭരിതമായ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു. സത്യപ്രതിജ്ഞ വാചകം എഴുതി വായിക്കാതെ സി. ജോസഫ് എന്ന് വിജയ് പറഞ്ഞതും ഏറെ കയ്യടി നേടി. വിജയ്ക്കൊപ്പം ഒരു വനിത അടക്കം 9 പേരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ടിവികെയുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായാണ് സെൽവി എസ്. കീർത്തന എന്ന 29 കാരി. ശിവകാശിയിൽ നിന്നും വിജയിച്ചാണ് മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്. വിജയ്​യുടെ മാതാപിതാക്കളും നടി തൃഷ അടക്കമുള്ളവരും ചടങ്ങിനെത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement