Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.

കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
ന്യൂഡൽഹി: മുതിർന്ന നേതാക്കളുമായുള്ള അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ നേതാക്കളെല്ലാം തീരുമാനം വൈകരുതെന്ന് ഒറ്റസ്വരത്തിൽ ആവശ്യപ്പെട്ടു. കർണാടകത്തിലുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോട് ഡൽഹിയിലെത്താൻ സോണിയാ ഗന്ധി നിർദ്ദേശിക്കുകയും ചെയ്തു. നേതാക്കളുടെ അഭിപ്രായത്തിന്റെ രത്നച്ചുരുക്കം ഖാർഗെയുമായി സോണിയാ ഗന്ധിയും പ്രിയങ്കാ വാദ്രയും ബുധനാഴ്‌ച ചർച്ച ചെയ്ത ശേഷമാവും അന്തിമതീരുമാനം പ്രഖ്യാപിക്കുക.
       ഘടകകക്ഷികളെ വിവരം ഔദ്യോഗികമായി അറിയിച്ച് പിന്തുണയും തേടും. കെ.പി.സി.സി. മുൻ അദ്ധ്യക്ഷന്മാരായ വി.എം. സുധീരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുമായും അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരുമായാണ് ചർച്ച നടന്നത്. മുരളീധരനും സുധീരനുമൊഴികെ മറ്റെല്ലാവരും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുന്നതിനോട് യോജിച്ചതായാണറിയുന്നത്. വി.ഡി. സതീശന് അനുകൂലമായി ജനവികാരമുണ്ടെന്ന് പറഞ്ഞ മുരളീധരൻ, ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും വൈകരുതെന്ന് നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement