Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വൈകിയേക്കും.

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വൈകിയേക്കും.
തിരു.: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മുൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്ന മെയ് 15 വെള്ളിയാഴ്ച ഫലപ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
       പരീക്ഷാഫലം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തെയടക്കം ബാധിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. മെയ് ആദ്യമാണ് സാധാരണ റിസള്‍ട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാകാന്‍ ചെറിയ കാലതാമസം എടുത്തിരുന്നു. ഇതാകാം ഫലപ്രഖ്യാപനം വൈകാൻ കാരണം.

Post a Comment

0 Comments

Ad Code

Responsive Advertisement