Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു.

വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു.
കണ്ണൂർ: ഊട്ടിക്ക് പോയ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു. മൂന്നു വയസുകാരന് ഗുരുതര പരിക്കേറ്റു. കർണാടക ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്.
       ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന ഏഴ് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ള യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും പൊലീസും ചേർന്നാണ് ഏറെ പരിശ്രമിച്ച് കാർ വെട്ടിപൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്

Post a Comment

0 Comments

Ad Code

Responsive Advertisement