Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി.

അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി. 
മാവേലിക്കര: ചെട്ടികുളങ്ങരയിൽ നിന്ന് അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ് ഭാഗത്ത് കണ്ടെത്തി. ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണയുടെ (29) മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
       തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ യുവതി, ഏപ്രിൽ 26ന് വൈകിട്ട് ജോലിക്കായി തിരുവല്ലയിലേക്ക് പോയതാണ്. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാവേലിക്കര പോലീസ് ഭർത്താവിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്ന് പമ്പയാറ്റിൽ നടത്തിയ തെരച്ചിലിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement