Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവ ചത്തു.

വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവ ചത്തു.
തിരു.: വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവ ചത്തു. 2025 ജനുവരിയില്‍ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കെണിവെച്ച്‌ പിടികൂടുകയായിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെണ്‍കടുവയാണ് ചത്തത്.
       ജനുവരി 16നാണ് വയനാട്ടിലെ അമരക്കുനിയിലും പരിസരത്തും വളർത്തു മൃഗങ്ങളെ പിടികൂടിയ കടുവയെ പിടികൂടുന്നത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെണ്‍കടുവയുടെ കാലുകള്‍ക്കും പല്ലിനും പരിക്കുകള്‍ ഉണ്ടായിരുന്നു. ദിവസങ്ങളോളം കടുവ ജനവാസകേന്ദ്രങ്ങളിലെ വളർത്തു മൃഗങ്ങളെ കൊല്ലാൻ തുടങ്ങിയതിനെ തുടർന്നാണ് കടുവയെ അന്ന് പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement