Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഹോദരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

സഹോദരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.
ഇടുക്കി: പെരിയാറ്റിൽ കുളിക്കാനിറങ്ങിയായ പതിനേഴുവയസുകാരൻ മുങ്ങിമരിച്ചു. കീരിത്തോട് സ്വദേശിയായ രതീഷ് ആണ് മരിച്ചത്. സഹോദരനോടൊപ്പം പെരിയാറ്റിൽ കുളിക്കാനെത്തിയതായിരുന്നു രതീഷ്. 
       കുളിക്കാനിറങ്ങിയതിന് പിന്നാലെ കുട്ടി കയത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സഹോദരന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
       പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ രതീഷ്, തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ പ്ലസ് ടുവിലേയ്ക്ക് പ്രവേശിക്കാനിരിക്കെയാണ് അപ്രതീക്ഷിച്ച അപകടം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement