Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറാകും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറാകും.
തിരു.: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമിതനാകും. ഇതുസംബന്ധിച്ച യുഡിഎഫ് മുന്നണിതല ചർച്ചകൾ പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
അടൂർ, കോട്ടയം മണ്ഡലങ്ങളിൽ നിന്നായി ദീർഘകാലത്തെ പാർലമെന്ററി പരിചയമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻപ് സംസ്ഥാന ആഭ്യന്തര, റവന്യൂ, വനം-കായിക വകുപ്പ് മന്ത്രിയായും തിളങ്ങിയിട്ടുണ്ട്. 
       നിയമസഭയിലെ ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃത്യമായ അറിവും പ്രതിപക്ഷ-ഭരണപക്ഷ നേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദവുമാണ് സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് മുൻഗണനയോടെ പരിഗണിക്കാൻ കാരണമായത്.
       സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ ദീർഘകാലത്തെ രാഷ്ട്രീയ പരിചയം സഹായകരമാകുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ സമ്മേളനം തുടങ്ങി രണ്ടാം ദിനമാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.

Post a Comment

0 Comments

Ad Code

Responsive Advertisement