Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടൻ വിജയ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.

നടൻ വിജയ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.
ചെന്നൈ: 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി രാഷ്‌ട്രീയ അരങ്ങേറ്റം കുറിച്ച ചലച്ചിത്ര നടൻ വിജയ്, മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപം നൽകുന്നതായി റിപ്പോർട്ട്. ചെന്നൈയിലെ പട്ടിനമ്പാക്കത്തെ തന്റെ വസതിയിൽ എം‌എൽ‌എമാരുമായി കൂടിയാലോചന നടത്തിയ വിജയ്‌ക്ക് കോൺഗ്രസ് പിന്തുണ ലഭിച്ചേക്കും.
       പിന്തുണ തേടി വിജയ് സമീപിച്ചെന്ന് അറിയിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തമിഴ്‌നാട് കോൺഗ്രസിനോട് നിർദ്ദേശിച്ചതായും അറിയിച്ചു. ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് കോൺഗ്രസ് തമിഴ്‌നാട് നേതൃത്വം വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ഇന്ന്‌ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി യോഗം ചേരും. ഇതിലാകും തീരുമാനം. 
       ചരിത്രപരമായ ഒരു അട്ടിമറിയിൽ പാർട്ടി മേധാവിയും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് കൊളത്തൂർ സീറ്റ് നഷ്ടപ്പെട്ടതോടെ, ടിവികെ. ഡിഎംകെയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവിയാണ് സമ്മാനിച്ചത്. 47 സീറ്റുകൾ നേടി എഐഎഡിഎംകെ. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിൽ വേരൂന്നിയ ദ്രാവിഡ ദ്വന്ദ്വാധിപത്യം നിർണ്ണായകമായി തകർക്കപ്പെടുന്നതായിരുന്നു. ടിവികെയുടെ വിജയം.
           മെയ് ഏഴിന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവ് പാർട്ടിക്ക് ഉണ്ടായതിനാൽ സാധ്യതയുള്ള സഖ്യങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement