Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.
കോട്ടയം: കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതിയ നടപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. എറണാകുളത്തിനും കായംകുളത്തിനും ഇടയിൽ കോട്ടയം വഴി സർവീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
       മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (16348), രാമേശ്വരത്തു നിന്ന് പുറപ്പെടുന്ന രാമേശ്വരം- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചു വിടുക. ഈ ട്രെയിനുകൾക്ക് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement