Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതി മരിച്ചു.

അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതി മരിച്ചു.
തിരു.: കവടിയാറിൽ അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നടപ്പാതയിലൂടെ നടന്നു പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിന് പരിക്കുണ്ട്. കാർ ഇടിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്‌ഥയിലാണ് നൗഷികയെ ആശുപത്രിയിലെത്തിച്ചത്. കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നിരവധി പേർക്കു പരിക്കേറ്റുവെന്നാണ് നാട്ടുകാർ പറഞ്ഞത്. നാലു കാറും രണ്ടു ബൈക്കുമാണ് അപകടത്തിൽപെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement