Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് 16കാരനടക്കം രണ്ടു പേർ മരിച്ചു.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് 16കാരനടക്കം രണ്ടു പേർ മരിച്ചു.
കോട്ടയം: എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 വയസുകാരനടക്കം രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികനായ എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്മത്തുള്ള (16), ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരിക്കേറ്റു.
        ഇന്ന് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം. എരുമേലി ചരളയ്ക്ക് സമീപം മുണ്ടക്കയം എരുമേലി റോഡിലേയ്ക്ക് ഇടറോഡിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച ശേഷം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ സുരേഷ്, എരുമേലിയിലെ ആശുപത്രിയിൽ വച്ചും റഹ്മത്തുള്ള കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചന.


Post a Comment

0 Comments

Ad Code

Responsive Advertisement