Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പർ എത്തുക വിമാനത്തിൽ.

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പർ എത്തുക വിമാനത്തിൽ.
ന്യൂഡൽഹി: ജൂൺ 21ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് പ്രതിരോധസേനയുടെ സഹായം തേടാൻ കേന്ദ്രസർക്കാർ. ചോദ്യപ്പേപ്പർ വിതരണത്തിന് വായുസേനയുടെ സഹായം തേടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. മേയ് മൂന്നാം തീയതി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയതിനാലാണ് നീറ്റ് യുജി പരീക്ഷ വീണ്ടും നടത്തുന്നത്.
       ചോദ്യപ്പേപ്പറിൻ്റെ സുരക്ഷിതമായ വിതരണത്തിന് വായുസേനയുടെ സഹായം തേടാൻ തീരുമാനിച്ചതായി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ജൂൺമാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ചോദ്യപ്പേപ്പർ വിതരണം ചെയ്തിരുന്നത് തപാൽ വകുപ്പായിരുന്നു. ഇപ്പോൾ ഇതിനായി വായുസേനയുടെ സഹായംകൂടി തേടും. ഇത് ചോദ്യപ്പേപ്പറിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കും. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ സർക്കാർ പൂർണ്ണസജ്ജമാണ് - മന്ത്രി കൂട്ടിച്ചേർത്തു.
        വ്യാഴാഴ്‌ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കമ്യൂണിക്കേഷൻസ് വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നിരുന്നു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷയുടെ സുരക്ഷ ശക്തമാക്കുന്നതിനുമുള്ള മാർഗ്ഗങ്ങളേക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഈ യോഗത്തിലാണ് ചോദ്യപ്പേപ്പർ വിതരണത്തിന് വായുസേനയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന നിർദ്ദേശം പരിഗണിക്കപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement