Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രക്ഷാപ്രവർത്തനം: വധശ്രമ വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്.

രക്ഷാപ്രവർത്തനം: വധശ്രമ വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്.
ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ വധശ്രമ വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. 
       കുറ്റക്കാരായ പൊലീസുകാരുടെ പ്രവൃത്തി ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടുന്ന എസ്‌ഐടി റിപ്പോർട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മർദ്ദനമേറ്റ പ്രവർത്തകരുടെ മൊഴികളും സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം
കോടതിയിൽ റിപ്പോർട്ട് നൽകിയത്. സമരക്കാരെ നേരിടാൻ ഗൺമാൻമാർ ഇടപെടേണ്ട യാതൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement