Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ് ടിക്കറ്റുകളിൽ 'ജെൻഡർ' രേഖപ്പെടുത്തി തുടങ്ങി.

കെഎസ്ആർടിസി ബസ് ടിക്കറ്റുകളിൽ 'ജെൻഡർ' രേഖപ്പെടുത്തി തുടങ്ങി.
തിരു.: കെഎസ്ആർടിസി ബസ് ടിക്കറ്റുകളിൽ 'ജെൻഡർ' രേഖപ്പെടുത്തി തുടങ്ങി. സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്. യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെകെഎസ്ആർടിസി സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുക്കുന്നത്.
        ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ ചെയ്യേണ്ട ഈ മാറ്റങ്ങൾ ഇടിഎം സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ട്. ടിക്കറ്റ് ലഭിക്കുബോൾ ഇത് ഉചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ്. പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. എല്ലാ ഡിപ്പോകളിലും ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്തു നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
        സൗജന്യ യാത്രാപദ്ധതി നിലവിൽ വരുമ്പോൾ എത്ര രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കാൻ കൂടിയാണ് പരിഷ്‌ക്കാരം.

Post a Comment

0 Comments

Ad Code

Responsive Advertisement