Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയുടെ ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു.

വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയുടെ ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു.
തൃശൂർ : വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണശാലയിലുണ്ടായ അപകടത്തിൽ പ്ലാന്റ് ഓപ്പറേറ്റർ മരിച്ചു. മേലൂർ സ്വദേശി ജോസഫ് (46) ആണ് മരിച്ചത്. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. 
       ജോലി സമയത്ത് കാൽതെറ്റി ക്ലാരിഫയറിലേക്ക് വീണതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഡ്യൂട്ടിക്കിടെ സഹപ്രവർത്തകർ ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് ജോസഫിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്ലാന്റിൽ നടത്തിയ തിരച്ചിലിലും കണ്ടെത്താനാകാതെ വന്നതോടെ ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ തെരച്ചിലിനൊടുവിലാണ് ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement